Search This Blog

Wednesday, 14 January 2015

Boerhavia diffusa-തഴുതാമ , தமில்ழாமை, గలిజేరు .

ചില ഔഷധ പ്രയോഗങ്ങള്‍

  • പുനര്ന്നവ സമൂലം അരച്  3 ഗ്രാം മുതല്‍  6 ഗ്രാം വരെ ദിവസം രണ്ടു നേരം വീതം കഴിച്ചാല്‍  നീര്, വിഷം ഇവ ശമിക്കും .
  • PUNARNNAVA WHOLE HERB PASTED TAKEN 3 GMS -6 GMS, TAKEN TWICE DAILY CURES ODEMA, POISON BITES.

  • പുനര്ന്നവ  സമൂലം ഒരു ഭാഗവും ഉമ്മത്തിന്റെ (നീല) പൂവ് , ഇല , വേര്, എല്ലാം കൂടി സമം എടുത്തു ഒരു ഭാഗവും കൂടി അരച്ച് ഉണങ്ങുമ്പോള്‍  രണ്ടു  ഗ്രാം തൂക്കം  വരുന്ന ഗുളികകളാക്കി  അവയില്‍  ഓരോ  ഗുളിക  രാവിലെയും  വൈകീട്ടും തിന്നാല്‍  പേപ്പട്ടി വിഷം  ശമിക്കും .
  • PUNARNNAVA WHOLE HERB ONE PART + DHATTURA METEL (BLUE VARIETY) FLOWERS-LEAVES-ROOTS ALL ONE PART, MAKEN PASTE, DRIED AND TURNED INTO PILLS OF 2 GMS, 1-0-1 AF FOR RABIES TOXIN.

  • അധികം  മദ്യം കഴിച്ചിട്ടുണ്ടാകുന്ന  ഉന്മാദം , മോഹാലസ്യം , ക്ഷീണം, യക്രുത്വീക്കം  ഇവ മാറിക്കിട്ടുന്നതിന്  പുനര്ന്നവ കഷായം വച്ച്  അതില്‍  അത്രയും  പാല്‍  ചേര്‍ത്ത്  വീണ്ടും  പാലിന്റെ  അത്രയുമാക്കി  വറ്റിച്ചു  25 മില്ലി വീതം  രാവിലെയും വൈകീട്ടും പതിവായി  കഴിക്കുന്നത്‌  നല്ലതാണ് .
  • PUNARNNAVA MILK DECOCTION (KSHEERA KASHAYA-REFER) 25ML B.D. BEFORE FOOD, FOR, ALCOHOL INTOXICATION, FAINTING, TIREDNESS, HEPATOMEGALY.

  • പുനര്ന്നവയുടെ  വേര്  കച്ചോലം  , ചുക്ക്  , ഇവ  സമം എടുത്തു  കഷായം  വെച്ച്  രാവിലെയും  വൈകീട്ടും  25 മില്ലി  വീതം 7 ദിവസം  കുടിച്ചാല്‍  ആമ വാതം ശമിക്കും .
  • ROOTS OF PUNARNNAVA + KAEMPFERIA GALANGA MADE INTO DECOCTION (KASHAYA-REFER) 25ML B.D. BEFORE FOOD FOR ONE WEEK CURES AMA VATHA, RHEUMATOID-ANKYLOSING SPONDYLITIS-ARTHRITIS WITH FEVER-SWELLING.

  • പുനര്ന്നവയുടെ  ഇല തോരന്‍ വെച്ച്  കഴിക്കുന്നത്‌  ആമവാതം , നീര്  ഇവക്കു  നല്ലതാണ് .
  • LEAVES OF PUNARNNAVA ARE USED AS AN EDIBLE FOOD ITEM IN TAMIL NADU AND CAN BE BENEFICIAL FOR AMA VATAH, ODEMA.

  • വളുത്ത തഴുതാമ കല്‍ക്കമായും കശായമായും ചേര്‍ത്ത്  എള്ള് എണ്ണ യില്‍  കാച്ചി  തേച്ചാല്‍  വാതരക്തം  ശമിക്കും .
  • WHITE PUNARNNAVA KALKA & KASHAYA AND OIL (SESAME OIL) PREPARED OUT OF IT (REFER THAILA PREPARATION IN BHAISHAJYA KALPANA)  CURES VATA RAKTA, AN INFLAMMATORY SWELLING OF JOINTS WITH PAIN -BURNING SENSATION

  • വെളുത്ത  തഴുതാമ  സമൂലം ഇടിച്ചു പിഴിഞ്ഞ്  എടുത്ത നീര്  നല്ലതുപോലെ  അരിച്ചു  മുലപ്പാല്‍  ചേര്‍ത്ത്  കന്നിലോഴിച്ചാല്‍  കണ്ണിലെ  ചൊറിച്ചില്‍  മാറും . ഈ സ്വരസം തന്നെ തേനില്‍  ചാളിചിട്ടാല്‍  കണ്ണിലെ വെള്ളമോളിപ്പ്  മാറും . ഇത്  തന്നെ  പശുവിന്‍  നെയ്യില്‍  ഇട്ടാല്‍  നേത്രരോഗങ്ങള്‍  മിക്കതും  മാറിക്കിട്ടും .
  • WHITE PUNARNNAVA WHOLE ROOT CRUSHED JUICE FILTERED MIXED WITH GOATS MILK (BREAST MILK) POURED INTO EYE CURES ITCHING OF EYES. THIS SAME JUICE MIXED WITH HONEY CURED WATERY EYES(EPIPHORA). IF THIS SAME JUICE PUT INTO GHEE CURES ALL EYE DISEASES.

  • വൃക്ക രോഗങ്ങളുടെ പ്രധാന ലക്ഷണം  രാവിലെ  എഴുന്നേല്‍ക്കുമ്പോള്‍  കണ്പോലകളുടെ  കീഴില്‍  നീര്  കാണുന്നതാണ് . ഈ  രോഗ  ശമനത്തിന്  പുനര്ന്നവ  സമൂലം എടുത്തു പിഴിഞ്ഞരിച്ചു  നീര്  15 മില്ലി  വീതം  രാവിലെയും  വൈകീട്ടും  പതിവായി  ഉപയോഗിക്കുന്നത്  നല്ലതാണ് .
  • JUICE OF PUNARNNAVA 15ML B.D. BEFORE FOOD CURES LIVER TOXICITY.

  • തഴുതാമ  വേര് , എരുക്കിന്‍  വേര് , കടുക്ക മൂവില  വേര് , ഞെരിഞ്ഞില്‍ , ചന്ദനം , പാടക്കിഴങ്ങ്, വയമ്പ് , മഞ്ഞള്‍, മുള്ളിവേരു , പുങ്കിന്‍ തൊലി , ചിറ്റരത , ഇവ  സമം എടുത്തു  ഗോമൂത്രത്തില്‍  അരച്ച്  പൂശിയാല്‍  വിഷ ജീവികള്‍  കടിച്ചുണ്ടായ  വീക്കം ശമിക്കും.
  • PUNARNNAVA ROOTS+ARKA+HARITAKI+PRISNIPARNI+GOKSHURA+CHANDANA+PATA+YASHTI MADHU+HARIDRA+RASNA+MULLI(?)+KARANJA ROOTS ALL EQUAL PARTS MADE INTO PASTE WITH GOMOOTRA AND APPLIED OVER AFFECTED PARTS CURES VISHA SPOHA.

  • കഫാ പ്രധാനമായ കാസത്തില്‍  ശമനത്തിന്  പുനര്ന്നവ വേരും വയമ്പും കൂടി  അരച്ച്  തേന്‍  ചേര്‍ത്ത്  സേവിക്കുന്നത്  നല്ലതാണ് .
  • IN KAPHAJA KASA PUNARNNAVA+YASHTI_HONEY IS GOOD

No comments:

Post a Comment